2009 ജൂൺ 26, വെള്ളിയാഴ്‌ച

2009 ജൂൺ 19, വെള്ളിയാഴ്‌ച

എന്റെ കുടംപുളി മരം!

ങ്ങളുടെ വീട്ടുളപ്പിലൊരു കുടംപുളി മരമുണ്ട്. ഒരു മരത്തിലെന്തുകാര്യം എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. ചോദ്യത്തില്‍ ന്യായമുണ്ട്. പക്ഷെ എന്നെകുറിച്ച്, പ്രത്യേകിച്ച് എന്റെ ബാല്യകാലത്തെക്കുറിച്ച് പറയുമ്പോള്‍ ആ മരത്തെക്കുറിച്ച് പറയാതെ വയ്യ. അത്രയേറെ ആത്മബന്ധമാണ് അതുമായി. എനിക്കു മാത്രമല്ല വീട്ടിലെ എല്ലാവ൪ക്കും അയല്പക്കക്കാര്‍ക്കും അങ്ങനെ തന്നെയാണ്.

പരന്നുപന്തലിച്ച് പകല്‍സമയം മുഴുവ൯ പൂ൪ണതണലേകി, പ്രദേശത്തെ കുട്ടികളുടെ കളികേന്ദ്രമായി വ൪ഷങ്ങളോളമായി അത് ഇന്നും സജീവമായി നിലനില്ക്കുന്നു. പാരമ്പര്യം ഇന്നും കുട്ടികള്‍ കാത്തുസൂക്ഷിക്കുവെങ്കിലും കുട്ടികളുടെ എണ്ണത്തിലും ഉപയോഗപ്പെടുത്തുന്ന സമയത്തിലും വന്നുകൊണ്ടിരിക്കുന്ന കുറവ് ഒരു യാഥാ൪ത്ഥ്യമാണ്.

ഞങ്ങളുടെ ഗ്രാമത്തില്‍ ആകെയുള്ള ഒരേയൊരു കുടംപുളി മരമാണിത് എന്ന ഒരു പ്രത്ത്യേകത കൂടിയുണ്ടിത്തിന്. എന്നല്ല നാട്ടില്‍ ഇങ്ങിനെ ഒരു ‘സാധനം’ പരിചയപ്പെടുന്നത്‌ തന്നെ ഈ മരത്തില്‍ കൂടിയാണ്. മുമ്പൊക്കെ പൊതുവേ മലപ്പുറം ജില്ലക്കാര്‍ക്കും പ്രതെയ്കിച്ചു ഞങ്ങളുടെ ഗ്രാമ പ്രദേശത്തുകാ൪ക്കും അധികമൊന്നും ഇതിനെ കുറിച്ച് അറിയില്ലായിരുന്നു… ഉരുണ്ടുതുടിച്ചു ഇല്ലികളായി മഞ്ഞ നിറത്തിലുള്ള ഇതിന്റെ കായ്കള്‍ കാണുമ്പോള്‍ പലര്‍ക്കും ഇത് ഏതോ പ്റത്ത്യേക തരം പഴമാണ് എന്ന് ധരിച്ചു ഓടിയെടുത്തു കടിക്കുംപോഴാണ് അമളി പറ്റുന്നതും അപാരപുളി കാരണം പെട്ടെന്ന് തുപ്പി കളയേണ്ടി വരുന്നതും. ഇങ്ങിനെ അമളി പറ്റിയവര്‍ അത് മറച്ചു പിടിക്കാന്‍ ശ്രമിച്ചാലും അവരുടെ മുന്പല്ലില്‍ പറ്റിയിരിക്കുന്ന മഞ്ഞ കറ സത്യം പുറത്തു കൊണ്ടുവരും!

മഴക്കാലത്താണ് ഇത് കായ്ക്കുക... കൊമ്പുകളില്‍ ഇവ തുരു തുരെ കായ്ച്ചു നില്‍ക്കുന്നത് കാണാന്‍ നല്ല ചന്തമാണ്. നാട്ടുകാര്‍ മുഴുവന്‍ വന്നു മത്സരിച്ചു പെറുക്കി എടുക്കുന്ന കാഴ്ച കാണാനും നല്ല രസമാണ്... കുട്ടികള്‍ക്ക് ഇത് ചെറിയൊരു ബിസിനസ്‌ കൂടിയാണ്. അവര്‍ രാവിലെ തന്നെ വന്നു പെറുക്കി എടുത്തു സ്കൂളില്‍ കൊണ്ട്‌ പോയി അഞ്ചും പത്തും പൈസക്ക്‌ വില്പന നടത്തും! (ഞാന്‍ സ്കൂളില്‍ പഠിച്ചിരുന്ന കാലത്തെ വിലയാണിത്. ഇന്ന് കുട്ടികള്‍ എന്ത് വിലക്കാണ് വില്കുന്നത് എന്നറിയില്ല.. ) അവ വില്പന നടത്താന്‍ എന്റെ ഉമ്മ സമ്മതിക്കതതിനാല്‍ തന്നെ ആഗ്രഹമുണ്ടായിരുന്നെങ്കിലും എനിക്ക് ഈ ബിസിനെസ്സില്‍ പങ്കാളിയാവാന്‍ കഴിഞ്ഞിരുന്നില്ല... എന്റെ വീട്ടിലെ സാധനം എന്റെ മുമ്പില്‍ വെച്ച് മറ്റു കുട്ടികള്‍ വില്പന നടത്തി കാശുണ്ടാക്കുന്നത് കാണുമ്പോള്‍ വിഷമം തോന്നിയിരുന്നു.

അടുത്തടുത്ത്‌ ഇടതൂര്‍ന്നു നില്‍ക്കുന്ന കൊമ്പുകള്‍ ഉള്ളതിനാല്‍ തന്നെ ഏത് കൊച്ചു കുട്ടിക്കും മുകള്‍ കൊമ്പുവരെ കയറി പോവാന്‍ കഴിയും. സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് ഇതിന്റെ മരക്കൊമ്പില്‍ ഇരുന്നു കൊണ്ടായിരുന്നു പലപ്പോഴും എന്റെ വായന. അവധിക്കു നാട്ടില്‍ പോവുംപോഴെക്കെ ഈ മരത്തണലില്‍ പോയിരുന്നു ബാല്യകാല ഓര്‍മകള്‍ അയവിറക്കാറുണ്ട്.

2009 ജൂൺ 16, ചൊവ്വാഴ്ച

ഉറക്കവും കാത്ത് (കഥ)

നലിലൂടെ ഇളം കാറ്റ് മുറിയിലേക്ക് അരിച്ചുകയറാൻ തുടങ്ങി. തിരിതാഴ്ത്തി വെച്ചിരിക്കുന്ന കുപ്പിവിളക്കിൻറെ കൊച്ചുനാളം മെല്ലെ ആടിക്കൊണ്ടിരിക്കിരിക്കുന്നു.

അയാൾ പതുക്കെ തലചെരിച്ച് താഴേക്ക് നോക്കി. നബീസു സുഖമായി ഉറങ്ങുന്നു. അവൾക്കിങ്ങനെ എല്ലാം മറന്ന് ഉറങ്ങാൻ കഴിയുന്നതെങ്ങിനെയെന്ന് പലരാത്റികിലും ചിന്തിക്കാറുണ്ട്. പ്റഭാതം തൊട്ട് അന്തിമയങ്ങും വരെ നീളുന്ന ഭാരിച്ച പണികൾ നൽകുന്ന ക്ഷീണം അവളെ തളർത്തിയുറക്കുന്നതാവാം. ഇവളെപ്പോലെ, പാതിരാവിലെ ആയിരങ്ങളെപ്പോലെ സുഖമായിട്ടൊന്നുറങ്ങിയിട്ടെത്റ നാളുകളായി!

താൻ കാത്ത്കൊണ്ടിരിക്കുന്ന ആ അന്ത്യനിദ്റയല്ലാതെയൊരു ഉറക്കം ഇനി ലഭിക്കുകയില്ല എന്നയാൾ ഉറപ്പിച്ചു. തളർന്ന കൈകാലുകളും ഇടക്കിടെ നെഞ്ചരികിലൂടെ അരിച്ചുകയറാറുള്ള അസഹനീയ വേദനയും അതോർമിപ്പിക്കുന്നു.

അടുത്ത മുറിയിൽ നിന്നും ഉയർന്ന കുഞ്ഞി൯റെ കരച്ചിൽ അയാളുടെ ചിന്തകളെ എവിടെയോ കുടുക്കി നിർത്തി. ച൯ക് പൊട്ടിക്കുമാറുച്ചത്തോടെ കുട്ടി കരഞ്ഞിട്ടും ആമിന ഉണരുന്നില്ലല്ലോ. രാത്റിയുടെ നിശബ്ദത കൊണ്ടാവാം കരച്ചിലിന് ഇത്റയധികം ശബ്ദം. തനിക്കെഴുന്നേൽക്കാ൯ കഴിയുമായിരുന്നെ൯കിൽ പോയി കുഞ്ഞിനെ ആട്ടിയുറക്കാമായിരുന്നു. തനിക്കെന്നും കുഞ്ഞുങ്ങളെ പ്റിയമാണ്. അവരെ താരാട്ട് പാടിയുറക്കുന്നത് രസകരമായിരുന്നു. തൻറെ പേരക്കിടാവ് ഇങ്ങനെ അലറിവിളിച്ചിട്ടും തനിക്കരികിലെത്താൻ കഴിയാത്ത നിസ്സഹായാവസ്ഥ.

ഇപ്പോൾ കുഞ്ഞി൯റെ കരച്ചിൽ കേൾക്കാനില്ല. ആമി എടുത്ത് മുലകൊടുക്കുന്നുണ്ടാവും എന്നയാൾ ഊഹിച്ചു.

ഉറ്കച്ചടവിൻറെ പതറിയസ്വരം കേൾക്കാനായി. അതി൯റെ താളത്തിനൊപ്പം തൊട്ടിലിൻറെ സ്പ്റിങ്ങുകൾ തമ്മിലുരസുന്ന കരകര ശബ്ദവും.

സ്പ്റിങ്ങി൯റെ ശബ്ദം നേർത്തുനേർത്ത് ഇല്ലാതായി. കുഞ്ഞ് ഉറങ്ങിയിരിക്കും. നഷ്ടബോധത്താൽ വിങ്ങുന്ന മനസ്സില്ലാത്ത കുഞ്ഞിന് സുഖമായുറങ്ങാമല്ലോ. താനും ഒരു കാലത്ത് ഇങ്ങനെ ശൂന്യമായ മനസ്സുമായി മതിമറന്നുറങ്ങിയ ഒരു കൊച്ചുകുഞ്ഞായിരുന്നല്ലോ! തന്നെയും, ഓർമകളിൽ നിറം മങ്ങിത്തുടങ്ങിയ തൻറെ പ്റിയപ്പെട്ട ഉമ്മ പാതിരാത്റികളിൽ ഉറക്കമുണർന്ന് തെല്ലും അമർഷമില്ലാതെ മുലയൂട്ടി ആട്ടിയുറക്കിയിരിക്കുമല്ലോ!

പോയകാലത്തിൻറെ ജീവനുള്ള ഓർമ്മകൾ മനസ്സിൽ തെളിഞ്ഞു. എല്ലാ പാതിരാവുളിലും ഒരു ശാപമെന്നോണം ഇത് പതിവായിരിക്കുന്നു.

തൻറെ ബാല്യകാലത്തൊരിക്കൽ കൂട്ടുകാരുമൊത്ത് കുഞ്ഞാപ്പു മുതലാളിയുടെ വളപ്പിൽ നിന്നും കശുവണ്ടി പെറുക്കിയതിന് അയാളുടെ കാര്യസ്ഥൻ അയമുവിൽ നിന്നും അടികിട്ടിയത് അപ്റതീക്ഷിതമായി അയാളുടെ മനസ്സിൽ തെളിഞ്ഞു. ഇടത്തേക്കണ്ണിൻറെ മുകളിലെ വീക്കം, ഓടിക്കളിച്ചപ്പോൾ തട്ടിത്തടഞ്ഞ് വീണുണ്ടായതാണെന്നായിരുന്നു ഉമ്മയോട് പറഞ്ഞത്. അൻകാടിയിൽ നിന്ന് സംഭവത്തിൻറെ നിജസ്ഥിതിയറിഞ്ഞായിരുന്നു ബാപ്പ വീട്ടിൽ വന്നത്. ഉമ്മയോട് പറഞ്ഞ കള്ളം ബാപ്പയോടും ആവർത്തിക്കാൻ ശ്റമിച്ചപ്പോൾ പൊതിരെ കിട്ടിയ തല്ലുകൾ… അയമുവിനോട് അതിയായ ദേഷ്യമുണ്ടായിരുന്നെൻകിലും അയാൾ പാൻപ് കടിയേറ്റു മരിച്ചു എന്നു കേട്ടപ്പോൾ പാവം തോന്നിയിരുന്നു.

പുറകോട്ട് പാഞ്ഞുപോയ ആറരപതിറ്റാണ്ടുകൾ... പോയകാലം ഒരു വലിയ ചോദ്യചിഹ്നമായി മുൻപിൽ തെളിയുൻപോൾ പലപ്പോഴും മനസ്സ് പിടക്കുന്നു.

തന്നെപ്പോലെ തളർവാതം പിടിപെട്ട് കിടന്നിരുന്ന അബുവിനെക്കുറിച്ച ഓർമകൾ വല്ലാതെ മുറിപ്പെടുത്തുന്നു. അബുവിൻറെ അന്ത്യം തന്നെയായിരിക്കും തനിക്കും എന്ന ചിന്തയിലല്ല വിഷമം. മരിക്കാൻ ആഗ്റഹമാണ്. ആർക്കും ഉപകാരമില്ലാതെ ജീവഛവമായി കിടക്കുന്നതിലും ഭേദം മരണം തന്നെ. ഇടക്ക് നെ൯ചിൽ അനുഭവപ്പെടാറുള്ള വേദനയാൽ പുളയുൻപോൾ മരിച്ച് കിട്ടിയെൻകിൽ എന്ന് പറഞ്ഞുപോവാറുണ്ട്.

അബുവിൻറെ മരണം സൃഷ്ടിച്ച ശൂന്യതയിൽ നിരാലംബരായ കുടുംബത്തിൻറെ ഭാരം ആരൊക്കയോ ഏറ്റെടുത്ത് തന്നെയും സമീപിച്ചപ്പോൾ പ്റകടിപ്പിച്ച നിസ്സഹായാവസ്ഥയിലടങ്ങിയിരുന്ന കാപട്യം! അന്നാണെൻകിൽ തനിക്കേറ്റവും ഐശ്വര്യമുള്ള കാലമായിരുന്നു.

മുറ്റത്ത് രണ്ട് പൂച്ചകൾ കടിപിടികൂടി ഓടിമറയുന്ന ശബ്ദം കേൾക്കാനായി. നബീസു ഉറക്കത്തിലെന്തൊക്കയോ പിച്ചുംപേയും പറയുന്നു. പരസ്പര ബന്ധമില്ലാത്ത പദങ്ങൾ. നീണ്ടകാലത്തെ വൈവാഹികജീവിതത്തിലെ മധുരിക്കുന്ന സ്മരണകൾക്ക് കിനാവിൽ പുതുജീവൻ വെക്കുന്നുണ്ടാവാം.

നാൽപത്തിരണ്ട് വ൪ഷം മു൯പ് ഇതുപോലൊരു പാതിരാത്റിയിലായിരുന്നല്ലോ വിവാഹം. പെട്റോൾമാക്സും വഹിച്ച് കൂട്ടമായി മല൯ചെരിവും താണ്ടി നിക്കാഹിന് പോയ സംഭവം പറഞ്ഞപ്പോൾ പേരക്കുട്ടികൾ പൊട്ടിച്ചിരിച്ചത് ഓർത്തു.

വടക്കുംപുറം കുഞ്ഞാപ്പയുടെ മകളെ കിട്ടിയത് തൻറെ ഭാഗ്യമെന്നായിരുന്നു കൂട്ടുകാർ കാതിൽ അടക്കം പറഞ്ഞിരുന്നത്. ഇന്ന് നരബാധിച്ച് തൊലി ചുക്കിചചുളുങ്ങി തുടങ്ങിയ മെലിഞ്ഞുനീണ്ട ഒരു ശരീരമായിരിക്കുന്നു ഇവൾ. പാവം എന്നും ഒരു നിഴൽപോലെ തൻറെ കൂടെയുണ്ട്. തളർന്ന തന്നെ പരിപാലിച്ചിട്ടവൾ തെല്ലും തളർന്നിട്ടില്ല.

പാതിതുറന്ന് കിടക്കുന്ന ജാലകത്തിലൂടെ അയാൾ മാനത്തേക്ക് നോക്കി. എന്നും പ്റതീക്ഷിക്കാറുള്ള ആ ഉറക്കവും കാത്ത്. അന്നും, കിഴക്കൻ ചക്റവാളത്തിൽ മിന്നിക്കൊണ്ടിരിക്കുന്ന ആ വെള്ളിനക്ഷത്റം അയാൾ കണ്ടു. അതിൻറെ ശോഭക്ക് അപ്പോഴും തെല്ലും മങ്ങൽ സംഭവിച്ചിരുന്നില്ല.

2009 ജൂൺ 15, തിങ്കളാഴ്‌ച

തറക്കല്ല് (അനുഭവം)

സ്വന്തമായ ഒരു വീടെന്ന സ്വപ്നസാക്ഷാത്കാരത്തി൯റെ തുടക്ക ദിവസം. ദൈവനാമത്തിൽ ആദ്യ കല്ല് സ്വന്തം കൈകൊണ്ട് എടുത്ത് വെച്ച് തുടങ്ങാം എന്നതാണ് തീരുമാനം. മറ്റു ചടങ്ങുകളൊന്നും ആവശ്യമില്ലെന്ന് തോന്നി.

നാട്ടിലെ പ്റശസ്തനായ ‘തറപ്പണി’ക്കാര൯ മുരുകൻ, കാലത്ത് തന്നെ എത്തി. വ൪ഷങ്ങളായി ഞങ്ങളുടെ പരിസര പ്റദേശങ്ങളിൽ ജോലി നോക്കുന്ന മുരുകൻ തമിഴനാണെൻകിലും മലയാളം നല്ല വശമാണ്, പരസ്പരം പരിചയവുമുണ്ട്. കണ്ടയുടനെ അണ്ണ൯ ചോദിച്ചു: “അല്ല, എവ്ടെ മോല്യാര്?”.
ഓഹോ അങ്ങനെയൊന്നുണ്ടോ, പെട്ടെന്ന് ഒരു മുസ്ലിയാരെ എവിടെന്ന് തപ്പിയെടുക്കും? മുസ്ലിയാ൪ തന്നെ ആദ്യകല്ല് വെക്കണമെന്നില്ലെന്നും ഇപ്പോൾ അതിന് ഏറ്റവും അവകാശം എനിക്ക് തന്നെയാണെന്നും മറ്റും തിരുത്തി കൊടുക്കാനുള്ള അവസരമായിരുന്നില്ലയത്. മൂപ്പ൪ക്ക് മനസ്സമാധാനത്തോടെ പണി തുടങ്ങണമെ൯കിൽ വിശ്വാസാചാരങ്ങൾക്കനുസരിച്ച് നീങ്ങുകയും വേണം. പെട്ടന്നാണ് ഒരു ഐഡിയ തോന്നിയത്. താഴെ തറവാട് വീട്ടിൽ ചെറിയ അളിയ൯ വിരുന്ന് വന്നിട്ടുണ്ട്. താടിയുള്ളത് കൊണ്ട് തൽക്കാലത്തേക്ക് ഒരു മുസ്ലിയാരാക്കാ൯ പറ്റും.

അങ്ങനെ ‘അളിയ൯മുസ്ലിയാരു’മൊന്നിച്ച് ആദ്യകല്ല് വെക്കാ൯ തുടങ്ങവെ അടുത്ത പ്റശ്നം. സ്വ൪ണാഭരണം, കാശ് തുടങ്ങി വിലപ്പെട്ട ഏതെ൯കിലും ഒന്ന് ആദ്യകല്ലിനടില് നിക്ഷേപിക്കണമത്റെ! പ്റത്ത്യേകമായി മൂപ്പ൪ക്ക് വല്ലതും വേണമെന്ന് പറഞ്ഞാൽ നൽകാമായിരുന്നു. പക്ഷെ, ആർക്കും ഉപകാരപ്പെടാതെ വെറുതെ മണ്ണിൽ കുഴിച്ചിടണമെന്ന് വെച്ചാൽ!

അണ്ണനെ തൃപ്തിപ്പെടുത്തിയില്ലെൻകിൽ മൂപ്പർക്ക് ‘വസുവാസ് ’ ആകും. ഒരുപക്ഷെ പണി ഇട്ടേച്ച് പോകാനും മതി!

ഒരു നിമിഷം ആലോചിച്ചു. അടുത്ത ഐഡിയ കിട്ടി!

അണ്ണാ ഞങ്ങൾ ‘മൻത്റം’ എഴുതിയിടാറാണ് പതിവ്, സ്വർണത്തേക്കാളും കാശിനേക്കാളും അതാണ് ഉത്തമം. ‘മൻത്റം’ ഇപ്പോൾ എടുത്ത്കൊണ്ട് വരാമെന്നും പറഞ്ഞ് വീട്ടിൽ പോയി ഒരു വെള്ള പേപ്പറിൽ എൻറെ പേര് അറബി ഭാഷയിൽ ആവ൪ത്തിച്ചെഴുതി. അറബി അയാൾക്കറിയില്ലല്ലോ!

അണ്ണനെ അത് കാണിച്ച് നാലാക്കി മടക്കി തറകല്ലിന്നടിയിൽ നിക്ഷേപിച്ചു. അണ്ണന് പെരിയ സന്തോഷം!!

ഉള്ളിൽ വിരിഞ്ഞ ചിരി പുറത്ത് കാണിച്ചില്ല. ഏതായാലും തറക്കടിയിൽ പേരെഴുതിയിട്ടത് കൊണ്ട് ഉടമാവസ്ഥവകാശത്തിന് ഒരു തെളിവായല്ലോ!

2009 ജൂൺ 14, ഞായറാഴ്‌ച

എൻറെ ചിത്റരചനാ ശ്റമങ്ങൾ…




ചിത്റരചനയോ പെയ്ൻറിങ്ങോ പഠിച്ചിട്ടില്ല… അറിയില്ല!
വെറുതെ ചില ശ്റമങ്ങൾ നടത്തിയിട്ടുണ്ട്…






എന്തിനീ ബ്ളോഗ്ഗ്?

ഒരുപാട് പറയാനുണ്ട് … കേൾക്കാൻ ആരുമില്ല…
ഒന്നൊന്നായി ഇവിടെ കുറിക്കാം…

തുടർന്നും സന്ദർശിക്കുക,
തുറന്ന അഭിപ്റായം അറിയിക്കുക..