2009 ജൂൺ 15, തിങ്കളാഴ്‌ച

തറക്കല്ല് (അനുഭവം)

സ്വന്തമായ ഒരു വീടെന്ന സ്വപ്നസാക്ഷാത്കാരത്തി൯റെ തുടക്ക ദിവസം. ദൈവനാമത്തിൽ ആദ്യ കല്ല് സ്വന്തം കൈകൊണ്ട് എടുത്ത് വെച്ച് തുടങ്ങാം എന്നതാണ് തീരുമാനം. മറ്റു ചടങ്ങുകളൊന്നും ആവശ്യമില്ലെന്ന് തോന്നി.

നാട്ടിലെ പ്റശസ്തനായ ‘തറപ്പണി’ക്കാര൯ മുരുകൻ, കാലത്ത് തന്നെ എത്തി. വ൪ഷങ്ങളായി ഞങ്ങളുടെ പരിസര പ്റദേശങ്ങളിൽ ജോലി നോക്കുന്ന മുരുകൻ തമിഴനാണെൻകിലും മലയാളം നല്ല വശമാണ്, പരസ്പരം പരിചയവുമുണ്ട്. കണ്ടയുടനെ അണ്ണ൯ ചോദിച്ചു: “അല്ല, എവ്ടെ മോല്യാര്?”.
ഓഹോ അങ്ങനെയൊന്നുണ്ടോ, പെട്ടെന്ന് ഒരു മുസ്ലിയാരെ എവിടെന്ന് തപ്പിയെടുക്കും? മുസ്ലിയാ൪ തന്നെ ആദ്യകല്ല് വെക്കണമെന്നില്ലെന്നും ഇപ്പോൾ അതിന് ഏറ്റവും അവകാശം എനിക്ക് തന്നെയാണെന്നും മറ്റും തിരുത്തി കൊടുക്കാനുള്ള അവസരമായിരുന്നില്ലയത്. മൂപ്പ൪ക്ക് മനസ്സമാധാനത്തോടെ പണി തുടങ്ങണമെ൯കിൽ വിശ്വാസാചാരങ്ങൾക്കനുസരിച്ച് നീങ്ങുകയും വേണം. പെട്ടന്നാണ് ഒരു ഐഡിയ തോന്നിയത്. താഴെ തറവാട് വീട്ടിൽ ചെറിയ അളിയ൯ വിരുന്ന് വന്നിട്ടുണ്ട്. താടിയുള്ളത് കൊണ്ട് തൽക്കാലത്തേക്ക് ഒരു മുസ്ലിയാരാക്കാ൯ പറ്റും.

അങ്ങനെ ‘അളിയ൯മുസ്ലിയാരു’മൊന്നിച്ച് ആദ്യകല്ല് വെക്കാ൯ തുടങ്ങവെ അടുത്ത പ്റശ്നം. സ്വ൪ണാഭരണം, കാശ് തുടങ്ങി വിലപ്പെട്ട ഏതെ൯കിലും ഒന്ന് ആദ്യകല്ലിനടില് നിക്ഷേപിക്കണമത്റെ! പ്റത്ത്യേകമായി മൂപ്പ൪ക്ക് വല്ലതും വേണമെന്ന് പറഞ്ഞാൽ നൽകാമായിരുന്നു. പക്ഷെ, ആർക്കും ഉപകാരപ്പെടാതെ വെറുതെ മണ്ണിൽ കുഴിച്ചിടണമെന്ന് വെച്ചാൽ!

അണ്ണനെ തൃപ്തിപ്പെടുത്തിയില്ലെൻകിൽ മൂപ്പർക്ക് ‘വസുവാസ് ’ ആകും. ഒരുപക്ഷെ പണി ഇട്ടേച്ച് പോകാനും മതി!

ഒരു നിമിഷം ആലോചിച്ചു. അടുത്ത ഐഡിയ കിട്ടി!

അണ്ണാ ഞങ്ങൾ ‘മൻത്റം’ എഴുതിയിടാറാണ് പതിവ്, സ്വർണത്തേക്കാളും കാശിനേക്കാളും അതാണ് ഉത്തമം. ‘മൻത്റം’ ഇപ്പോൾ എടുത്ത്കൊണ്ട് വരാമെന്നും പറഞ്ഞ് വീട്ടിൽ പോയി ഒരു വെള്ള പേപ്പറിൽ എൻറെ പേര് അറബി ഭാഷയിൽ ആവ൪ത്തിച്ചെഴുതി. അറബി അയാൾക്കറിയില്ലല്ലോ!

അണ്ണനെ അത് കാണിച്ച് നാലാക്കി മടക്കി തറകല്ലിന്നടിയിൽ നിക്ഷേപിച്ചു. അണ്ണന് പെരിയ സന്തോഷം!!

ഉള്ളിൽ വിരിഞ്ഞ ചിരി പുറത്ത് കാണിച്ചില്ല. ഏതായാലും തറക്കടിയിൽ പേരെഴുതിയിട്ടത് കൊണ്ട് ഉടമാവസ്ഥവകാശത്തിന് ഒരു തെളിവായല്ലോ!

1 അഭിപ്രായം: