ഞങ്ങളുടെ വീട്ടുളപ്പിലൊരു കുടംപുളി മരമുണ്ട്. ഒരു മരത്തിലെന്തുകാര്യം എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. ചോദ്യത്തില്‍ ന്യായമുണ്ട്. പക്ഷെ എന്നെകുറിച്ച്, പ്രത്യേകിച്ച് എന്റെ ബാല്യകാലത്തെക്കുറിച്ച് പറയുമ്പോള്‍ ആ മരത്തെക്കുറിച്ച് പറയാതെ വയ്യ. അത്രയേറെ ആത്മബന്ധമാണ് അതുമായി. എനിക്കു മാത്രമല്ല വീട്ടിലെ എല്ലാവ൪ക്കും അയല്പക്കക്കാര്ക്കും അങ്ങനെ തന്നെയാണ്.പരന്നുപന്തലിച്ച് പകല്‍സമയം മുഴുവ൯ പൂ൪ണതണലേകി, പ്രദേശത്തെ കുട്ടികളുടെ കളികേന്ദ്രമായി വ൪ഷങ്ങളോളമായി അത് ഇന്നും സജീവമായി നിലനില്ക്കുന്നു. പാരമ്പര്യം ഇന്നും കുട്ടികള്‍ കാത്തുസൂക്ഷിക്കുവെങ്കിലും കുട്ടികളുടെ എണ്ണത്തിലും ഉപയോഗപ്പെടുത്തുന്ന സമയത്തിലും വന്നുകൊണ്ടിരിക്കുന്ന കുറവ് ഒരു യാഥാ൪ത്ഥ്യമാണ്.
ഞങ്ങളുടെ ഗ്രാമത്തില്‍ ആകെയുള്ള ഒരേയൊരു കുടംപുളി മരമാണിത് എന്ന ഒരു പ്രത്ത്യേകത കൂടിയുണ്ടിത്തിന്. എന്നല്ല നാട്ടില്‍ ഇങ്ങിനെ ഒരു ‘സാധനം’ പരിചയപ്പെടുന്നത് തന്നെ ഈ മരത്തില്‍ കൂടിയാണ്. മുമ്പൊക്കെ പൊതുവേ മലപ്പുറം ജില്ലക്കാര്‍ക്കും പ്രതെയ്കിച്ചു ഞങ്ങളുടെ ഗ്രാമ പ്രദേശത്തുകാ൪ക്കും അധികമൊന്നും ഇതിനെ കുറിച്ച് അറിയില്ലായിരുന്നു… ഉരുണ്ടുതുടിച്ചു ഇല്ലികളായി മഞ്ഞ നിറത്തിലുള്ള ഇതിന്റെ കായ്കള്‍ കാണുമ്പോള്‍ പലര്‍ക്കും ഇത് ഏതോ പ്റത്ത്യേക തരം പഴമാണ് എന്ന് ധരിച്ചു ഓടിയെടുത്തു കടിക്കുംപോഴാണ് അമളി പറ്റുന്നതും അപാരപുളി കാരണം പെട്ടെന്ന് തുപ്പി കളയേണ്ടി വരുന്നതും. ഇങ്ങിനെ അമളി പറ്റിയവര്‍ അത് മറച്ചു പിടിക്കാന്‍ ശ്രമിച്ചാലും അവരുടെ മുന്പല്ലില് പറ്റിയിരിക്കുന്ന മഞ്ഞ കറ സത്യം പുറത്തു കൊണ്ടുവരും!

മഴക്കാലത്താണ് ഇത് കായ്ക്കുക... കൊമ്പുകളില്‍ ഇവ തുരു തുരെ കായ്ച്ചു നില്‍ക്കുന്നത് കാണാന്‍ നല്ല ചന്തമാണ്. നാട്ടുകാര്‍ മുഴുവന്‍ വന്നു മത്സരിച്ചു പെറുക്കി എടുക്കുന്ന കാഴ്ച കാണാനും നല്ല രസമാണ്... കുട്ടികള്‍ക്ക് ഇത് ചെറിയൊരു ബിസിനസ് കൂടിയാണ്. അവര്‍ രാവിലെ തന്നെ വന്നു പെറുക്കി എടുത്തു സ്കൂളില്‍ കൊണ്ട് പോയി അഞ്ചും പത്തും പൈസക്ക് വില്പന നടത്തും! (ഞാന്‍ സ്കൂളില്‍ പഠിച്ചിരുന്ന കാലത്തെ വിലയാണിത്. ഇന്ന് കുട്ടികള്‍ എന്ത് വിലക്കാണ് വില്കുന്നത് എന്നറിയില്ല.. ) അവ വില്പന നടത്താന്‍ എന്റെ ഉമ്മ സമ്മതിക്കതതിനാല്‍ തന്നെ ആഗ്രഹമുണ്ടായിരുന്നെങ്കിലും എനിക്ക് ഈ ബിസിനെസ്സില്‍ പങ്കാളിയാവാന്‍ കഴിഞ്ഞിരുന്നില്ല... എന്റെ വീട്ടിലെ സാധനം എന്റെ മുമ്പില്‍ വെച്ച് മറ്റു കുട്ടികള്‍ വില്പന നടത്തി കാശുണ്ടാക്കുന്നത് കാണുമ്പോള്‍ വിഷമം തോന്നിയിരുന്നു.
അടുത്തടുത്ത് ഇടതൂര്‍ന്നു നില്ക്കുന്ന കൊമ്പുകള്‍ ഉള്ളതിനാല്‍ തന്നെ ഏത് കൊച്ചു കുട്ടിക്കും മുകള്‍ കൊമ്പുവരെ കയറി പോവാന്‍ കഴിയും. സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് ഇതിന്റെ മരക്കൊമ്പില്‍ ഇരുന്നു കൊണ്ടായിരുന്നു പലപ്പോഴും എന്റെ വായന. അവധിക്കു നാട്ടില്‍ പോവുംപോഴെക്കെ ഈ മരത്തണലില്‍ പോയിരുന്നു ബാല്യകാല ഓര്‍മകള്‍ അയവിറക്കാറുണ്ട്.
ഇതാണ് ശരിക്കുമുള്ള ജീവിതം...മറക്കാന്‍ പറ്റുമോ ഇതൊക്കെ?
മറുപടിഇല്ലാതാക്കൂസത്യം പറഞ്ഞാല്‍ അസൂയ തോന്നുന്നു.ഇതു പോലൊരു മരത്തിന്നു വേണ്ടി ഞാന്‍ ശ്രമിച്ചു വരികയാണ്.തൈകള്‍ ധാരാളമുണ്ട്.ഇനി വലുതായി വരണം.അതിനിനി എത്ര കാത്തിരിക്കണം?.മീന്‍ കറിയില്‍ ചേര്‍ക്കാന്‍ ഫഷ്ടല്ലേ?
മറുപടിഇല്ലാതാക്കൂവൈക്കം മുഹമ്മദ് ബഷീറിന്റെ മാങ്കോസ്റ്റിന്‍ മാവുപോലെ ഒരു കുടംപുളി മരം. നന്നായിട്ടുണ്ട്... ഇനിയും എഴുതുക... അഭിനന്ദനങള്‍...
മറുപടിഇല്ലാതാക്കൂഎന്തിനാണ് കുടംപുളി വില്ക്കാന് ആഗ്രഹിച്ചത്
മറുപടിഇല്ലാതാക്കൂഅസ്സലാമ് അലൈകും. ഞാനും ആ മരത്തില്‍ കയറിയിട്ടുണ്ട് കേട്ടോ.
മറുപടിഇല്ലാതാക്കൂഎന്റെയും ഗൃഹാതുര ഓർമയാണ് ജേഷ്ഠ സഹോദരൻ കുറിച്ച ഈ 'കുടംപുളിച്ചോട്' .കൊച്ചു നാളുകളിൽ ഒത്തിരി കളികളും കലാ പരിപാടികളും പ്രദർശനങ്ങളും എന്തിനേറെ ,, 'ഗ്രാമസഭ' യിലേക്കുള്ള വാശിയേറിയ തെരെഞ്ഞെടുപ്പ് വരെ നടത്തിയതിന് ഈ മുത്തശ്ശിമരം ഇപ്പോഴും മൂക സാക്ഷിയാണ്. സഹോദരിയുടെ മകൻ ഏഴു വർഷം മുമ്പ് 'ഐ ഫോൺ' ഉപയോഗിച്ച് ഇവിടെ നിന്ന് പകർത്തിയ ഒരു ദൃശ്യമുണ്ട്. താഴെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ കാണാം .https://www.youtube.com/watch?v=PRXqH2QQWGQ&fbclid=IwAR3x1byxUBw8biIG7XaJCkh8JS1EJ3HS17y_lbvv03lVhM-lgDEr5cCTnOM
മറുപടിഇല്ലാതാക്കൂ