2009 ജൂൺ 16, ചൊവ്വാഴ്ച

ഉറക്കവും കാത്ത് (കഥ)

നലിലൂടെ ഇളം കാറ്റ് മുറിയിലേക്ക് അരിച്ചുകയറാൻ തുടങ്ങി. തിരിതാഴ്ത്തി വെച്ചിരിക്കുന്ന കുപ്പിവിളക്കിൻറെ കൊച്ചുനാളം മെല്ലെ ആടിക്കൊണ്ടിരിക്കിരിക്കുന്നു.

അയാൾ പതുക്കെ തലചെരിച്ച് താഴേക്ക് നോക്കി. നബീസു സുഖമായി ഉറങ്ങുന്നു. അവൾക്കിങ്ങനെ എല്ലാം മറന്ന് ഉറങ്ങാൻ കഴിയുന്നതെങ്ങിനെയെന്ന് പലരാത്റികിലും ചിന്തിക്കാറുണ്ട്. പ്റഭാതം തൊട്ട് അന്തിമയങ്ങും വരെ നീളുന്ന ഭാരിച്ച പണികൾ നൽകുന്ന ക്ഷീണം അവളെ തളർത്തിയുറക്കുന്നതാവാം. ഇവളെപ്പോലെ, പാതിരാവിലെ ആയിരങ്ങളെപ്പോലെ സുഖമായിട്ടൊന്നുറങ്ങിയിട്ടെത്റ നാളുകളായി!

താൻ കാത്ത്കൊണ്ടിരിക്കുന്ന ആ അന്ത്യനിദ്റയല്ലാതെയൊരു ഉറക്കം ഇനി ലഭിക്കുകയില്ല എന്നയാൾ ഉറപ്പിച്ചു. തളർന്ന കൈകാലുകളും ഇടക്കിടെ നെഞ്ചരികിലൂടെ അരിച്ചുകയറാറുള്ള അസഹനീയ വേദനയും അതോർമിപ്പിക്കുന്നു.

അടുത്ത മുറിയിൽ നിന്നും ഉയർന്ന കുഞ്ഞി൯റെ കരച്ചിൽ അയാളുടെ ചിന്തകളെ എവിടെയോ കുടുക്കി നിർത്തി. ച൯ക് പൊട്ടിക്കുമാറുച്ചത്തോടെ കുട്ടി കരഞ്ഞിട്ടും ആമിന ഉണരുന്നില്ലല്ലോ. രാത്റിയുടെ നിശബ്ദത കൊണ്ടാവാം കരച്ചിലിന് ഇത്റയധികം ശബ്ദം. തനിക്കെഴുന്നേൽക്കാ൯ കഴിയുമായിരുന്നെ൯കിൽ പോയി കുഞ്ഞിനെ ആട്ടിയുറക്കാമായിരുന്നു. തനിക്കെന്നും കുഞ്ഞുങ്ങളെ പ്റിയമാണ്. അവരെ താരാട്ട് പാടിയുറക്കുന്നത് രസകരമായിരുന്നു. തൻറെ പേരക്കിടാവ് ഇങ്ങനെ അലറിവിളിച്ചിട്ടും തനിക്കരികിലെത്താൻ കഴിയാത്ത നിസ്സഹായാവസ്ഥ.

ഇപ്പോൾ കുഞ്ഞി൯റെ കരച്ചിൽ കേൾക്കാനില്ല. ആമി എടുത്ത് മുലകൊടുക്കുന്നുണ്ടാവും എന്നയാൾ ഊഹിച്ചു.

ഉറ്കച്ചടവിൻറെ പതറിയസ്വരം കേൾക്കാനായി. അതി൯റെ താളത്തിനൊപ്പം തൊട്ടിലിൻറെ സ്പ്റിങ്ങുകൾ തമ്മിലുരസുന്ന കരകര ശബ്ദവും.

സ്പ്റിങ്ങി൯റെ ശബ്ദം നേർത്തുനേർത്ത് ഇല്ലാതായി. കുഞ്ഞ് ഉറങ്ങിയിരിക്കും. നഷ്ടബോധത്താൽ വിങ്ങുന്ന മനസ്സില്ലാത്ത കുഞ്ഞിന് സുഖമായുറങ്ങാമല്ലോ. താനും ഒരു കാലത്ത് ഇങ്ങനെ ശൂന്യമായ മനസ്സുമായി മതിമറന്നുറങ്ങിയ ഒരു കൊച്ചുകുഞ്ഞായിരുന്നല്ലോ! തന്നെയും, ഓർമകളിൽ നിറം മങ്ങിത്തുടങ്ങിയ തൻറെ പ്റിയപ്പെട്ട ഉമ്മ പാതിരാത്റികളിൽ ഉറക്കമുണർന്ന് തെല്ലും അമർഷമില്ലാതെ മുലയൂട്ടി ആട്ടിയുറക്കിയിരിക്കുമല്ലോ!

പോയകാലത്തിൻറെ ജീവനുള്ള ഓർമ്മകൾ മനസ്സിൽ തെളിഞ്ഞു. എല്ലാ പാതിരാവുളിലും ഒരു ശാപമെന്നോണം ഇത് പതിവായിരിക്കുന്നു.

തൻറെ ബാല്യകാലത്തൊരിക്കൽ കൂട്ടുകാരുമൊത്ത് കുഞ്ഞാപ്പു മുതലാളിയുടെ വളപ്പിൽ നിന്നും കശുവണ്ടി പെറുക്കിയതിന് അയാളുടെ കാര്യസ്ഥൻ അയമുവിൽ നിന്നും അടികിട്ടിയത് അപ്റതീക്ഷിതമായി അയാളുടെ മനസ്സിൽ തെളിഞ്ഞു. ഇടത്തേക്കണ്ണിൻറെ മുകളിലെ വീക്കം, ഓടിക്കളിച്ചപ്പോൾ തട്ടിത്തടഞ്ഞ് വീണുണ്ടായതാണെന്നായിരുന്നു ഉമ്മയോട് പറഞ്ഞത്. അൻകാടിയിൽ നിന്ന് സംഭവത്തിൻറെ നിജസ്ഥിതിയറിഞ്ഞായിരുന്നു ബാപ്പ വീട്ടിൽ വന്നത്. ഉമ്മയോട് പറഞ്ഞ കള്ളം ബാപ്പയോടും ആവർത്തിക്കാൻ ശ്റമിച്ചപ്പോൾ പൊതിരെ കിട്ടിയ തല്ലുകൾ… അയമുവിനോട് അതിയായ ദേഷ്യമുണ്ടായിരുന്നെൻകിലും അയാൾ പാൻപ് കടിയേറ്റു മരിച്ചു എന്നു കേട്ടപ്പോൾ പാവം തോന്നിയിരുന്നു.

പുറകോട്ട് പാഞ്ഞുപോയ ആറരപതിറ്റാണ്ടുകൾ... പോയകാലം ഒരു വലിയ ചോദ്യചിഹ്നമായി മുൻപിൽ തെളിയുൻപോൾ പലപ്പോഴും മനസ്സ് പിടക്കുന്നു.

തന്നെപ്പോലെ തളർവാതം പിടിപെട്ട് കിടന്നിരുന്ന അബുവിനെക്കുറിച്ച ഓർമകൾ വല്ലാതെ മുറിപ്പെടുത്തുന്നു. അബുവിൻറെ അന്ത്യം തന്നെയായിരിക്കും തനിക്കും എന്ന ചിന്തയിലല്ല വിഷമം. മരിക്കാൻ ആഗ്റഹമാണ്. ആർക്കും ഉപകാരമില്ലാതെ ജീവഛവമായി കിടക്കുന്നതിലും ഭേദം മരണം തന്നെ. ഇടക്ക് നെ൯ചിൽ അനുഭവപ്പെടാറുള്ള വേദനയാൽ പുളയുൻപോൾ മരിച്ച് കിട്ടിയെൻകിൽ എന്ന് പറഞ്ഞുപോവാറുണ്ട്.

അബുവിൻറെ മരണം സൃഷ്ടിച്ച ശൂന്യതയിൽ നിരാലംബരായ കുടുംബത്തിൻറെ ഭാരം ആരൊക്കയോ ഏറ്റെടുത്ത് തന്നെയും സമീപിച്ചപ്പോൾ പ്റകടിപ്പിച്ച നിസ്സഹായാവസ്ഥയിലടങ്ങിയിരുന്ന കാപട്യം! അന്നാണെൻകിൽ തനിക്കേറ്റവും ഐശ്വര്യമുള്ള കാലമായിരുന്നു.

മുറ്റത്ത് രണ്ട് പൂച്ചകൾ കടിപിടികൂടി ഓടിമറയുന്ന ശബ്ദം കേൾക്കാനായി. നബീസു ഉറക്കത്തിലെന്തൊക്കയോ പിച്ചുംപേയും പറയുന്നു. പരസ്പര ബന്ധമില്ലാത്ത പദങ്ങൾ. നീണ്ടകാലത്തെ വൈവാഹികജീവിതത്തിലെ മധുരിക്കുന്ന സ്മരണകൾക്ക് കിനാവിൽ പുതുജീവൻ വെക്കുന്നുണ്ടാവാം.

നാൽപത്തിരണ്ട് വ൪ഷം മു൯പ് ഇതുപോലൊരു പാതിരാത്റിയിലായിരുന്നല്ലോ വിവാഹം. പെട്റോൾമാക്സും വഹിച്ച് കൂട്ടമായി മല൯ചെരിവും താണ്ടി നിക്കാഹിന് പോയ സംഭവം പറഞ്ഞപ്പോൾ പേരക്കുട്ടികൾ പൊട്ടിച്ചിരിച്ചത് ഓർത്തു.

വടക്കുംപുറം കുഞ്ഞാപ്പയുടെ മകളെ കിട്ടിയത് തൻറെ ഭാഗ്യമെന്നായിരുന്നു കൂട്ടുകാർ കാതിൽ അടക്കം പറഞ്ഞിരുന്നത്. ഇന്ന് നരബാധിച്ച് തൊലി ചുക്കിചചുളുങ്ങി തുടങ്ങിയ മെലിഞ്ഞുനീണ്ട ഒരു ശരീരമായിരിക്കുന്നു ഇവൾ. പാവം എന്നും ഒരു നിഴൽപോലെ തൻറെ കൂടെയുണ്ട്. തളർന്ന തന്നെ പരിപാലിച്ചിട്ടവൾ തെല്ലും തളർന്നിട്ടില്ല.

പാതിതുറന്ന് കിടക്കുന്ന ജാലകത്തിലൂടെ അയാൾ മാനത്തേക്ക് നോക്കി. എന്നും പ്റതീക്ഷിക്കാറുള്ള ആ ഉറക്കവും കാത്ത്. അന്നും, കിഴക്കൻ ചക്റവാളത്തിൽ മിന്നിക്കൊണ്ടിരിക്കുന്ന ആ വെള്ളിനക്ഷത്റം അയാൾ കണ്ടു. അതിൻറെ ശോഭക്ക് അപ്പോഴും തെല്ലും മങ്ങൽ സംഭവിച്ചിരുന്നില്ല.

4 അഭിപ്രായങ്ങൾ: